Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceModernization

പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ട; പൊ​ലി​സി​ന് 350 പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലി​സ് സേ​ന​യ്ക്കാ​യി 350 പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 45 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.

നി​ല​വി​ൽ നി​ര​വ​ധി പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. പൊ​ലി​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് 20 വ​ർ​ഷ​മാ​ണ് ഉ​പ​യോ​ഗാ​നു​മ​തി. പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ബൊ​ലേ​റോ ജീ​പ്പു​ക​ളാ​യി​രി​ക്കും.

ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഇ​ന്നോ​വ ക്രി​സ്റ്റ വാ​ഹ​ന​ങ്ങ​ളും വാ​ങ്ങും. പൊ​ലി​സ് ന​വീ​ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​ത​രി​പ്പി​ച്ച അ​ജ​ൻ​ഡ​യ്ക്ക് മു​ഖ്യ​മ​ന്ത്രി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up